സത്യാഗ്രഹമനുഷ്ടിക്കുന്ന എംഎല്‍എമാര്‍ക്ക് പിന്തുണ: കോണ്‍ഗ്രസ്സ് മൂവാറ്റുപുഴയില്‍ പ്രകടനം നടത്തി

മൂവാറ്റുപുഴ : കേരള സര്‍ക്കാരിന്റെ ബഡ്ജറ്റിനെതിരെ നിയമസഭയില്‍ സത്യാഗ്രഹമനുഷ്ടിക്കുന്ന മാത്യൂ കുഴല്‍നാടന്‍ ഉള്‍പ്പടെയുള്ള യു.ഡി.എഫ് എംഎല്‍എമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. നെഹ്റു പാര്‍ക്കില്‍ നിന്നും ആരംഭിച്ച പ്രകടനം കെ.എസ്.ആര്‍.റ്റി.സി ജംഗ്ഷനില്‍ സമാപിച്ചു. പൊതുസമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അക്ടിംഗ് പ്രസിഡന്റ് കെ.പി ജോയി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.എല്‍ദോസ്, കെ.ജി.രാധാകൃഷ്ണന്‍, സാബു പി വാഴയില്‍, കബീര്‍ പുക്കടശ്ശേരി, കെ.ഒ.ജോര്‍ജ്ജ്, ഹിപ്പ് സണ്‍ എബ്രാഹാം, ഷിബു പരിക്കന്‍, കെ.കെ. ഉമ്മര്‍, മാത്യൂസ് വര്‍ക്കി, ബിനോ കെ. ചെറിയാന്‍, ഒ.പി. ബേബി, മുഹമ്മദ് റഫീഖ്, ജിക്കു താണിവീടന്‍, ഷെല്‍മി ആവോലി, കെ.എം പരീത്, കെ.എം മാത്തുകുട്ടി, അബ്രഹാം തൃക്കളത്തൂര്‍, കെ.എച്ച് സിദ്ദിക്, തോമസ് ഡിക്രൂസ്, ഷാജി പാലപ്പുറം, സോഫിയ ബീവി,റീന സജി, സിറിള്‍ ജോസഫ് , കെ.വി. കമാല്‍ ,മോള്‍സി എല്‍ദോസ്, സി. വൈ ജോളി, മനോജ് പി.കെ, സുബൈര്‍ കുരുട്ടു കാവില്‍ എന്നിവര്‍ പ്രസംഗിച്ചു