ഹിന്ദി ഹൃദയഭൂമിയിലെ വിജയം: മൂവാറ്റുപുഴയില്‍ ആഘോഷ പ്രകടനവുമായി ബി.ജെ.പി

മൂവാറ്റുപുഴ: ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തില്‍ ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ആഘോഷ പ്രകടനം നടത്തി. ജനങ്ങളെ വിഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട്‌വെച്ച ജാതി രാഷ്ട്രീയത്തിന്റെ മുകളിലുള്ള മോദി സര്‍ക്കാരിന്റെ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് മൂന്ന് സംസ്ഥാനങ്ങളിലും വിജയം കൈവരിക്കാന്‍ സഹായിച്ചതെന്നും കേരളത്തിലെ ജനങ്ങളും മോദിയുടെ ഈ വികസന രാഷ്ട്രീയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ആഘോഷ പ്രകടനം അഭിസംബോധന ചെയ്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍ പറഞ്ഞു. ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!