പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വായ്പ പല്ലാരിമംഗലത്ത് വിതരണം ചെയ്തു

പല്ലാരിമംഗലം:പല്ലാരിമംഗലം പഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണം നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ പ്രസാദ് തുക കൈമാറി. 1,51,58,900 രൂപയാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഉദയന്‍ പൈനാക്കി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷെരീഫ റഷീദ്, കോര്‍പറേഷന്‍ മാനേജര്‍ ജി ശശികല, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്സന്‍ നജി ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!