ആവോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ ദിനാചരണം
വാഴക്കുളം : ആവോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനിക്കാട് ചിറപ്പടിയില്‍ ദേശീയ ആയുര്‍വേദ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ബിന്ദു ജോര്‍ജ്, പ്രീമ സിമിക്സ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബി. രമേശ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആര്. ജിന്‍ഷ ക്ലാസ് നയിച്ചു. ഡോ. ജോര്ളിന് ജോസ്, ഡോ. ആര്. ജിഷ, ഫാര്‍മസിസ്റ്റ് കെ.എസ്. രോഹിണി, എം.പി. ശോഭന എന്നിവര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി.