ആവോലി വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി 10-ാം മത് വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു

ആവോലി: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി ആവോലി ശാഖയുടെ 10-ാം മത് വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. അടൂപ്പറമ്പ് കരട്ടിക്കുടി ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് ഉദ്ഘാടന നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് സിജികുമാര്‍ പി.എസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി അനു അനീഷ്, താലൂക്ക് സെക്രട്ടറി സിനോജ് പി കെ, മഹിളാസംഘം താലൂക്ക് പ്രസിഡന്റ് അമ്പിളി സുഭാഷ്, ശാഖ വൈസ് പ്രസിഡന്റ് പ്രതീഷ് ബ്ലായില്‍,ശാഖ ജോയിന്‍ സെക്രട്ടറി അഖില്‍ മോഹനന്‍, ശാഖാ മഹിളാസംഘം സെക്രട്ടറി ലളിത രാജു, ശാഖ ഖജാന്‍ജി അനീഷ് കുമാര്‍ കെ. എം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും നടന്നു.

 

Back to top button
error: Content is protected !!