അവനാശിയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മരണമടഞ്ഞ കെഎസ്ആർറ്റിസി ജീവനക്കാരുടെയും, യാത്രക്കാരുടെയും മരണത്തെ തുടർന്ന് കൂത്താട്ടുകുളം ഡിപ്പോയിൽ അനുശോചന യോഗം നടത്തി.

കൂത്താട്ടുകുളം : കോയമ്പത്തൂരിലെ അവനാശിയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മരണമടഞ്ഞ കെഎസ്ആർറ്റിസി ജീവനക്കാരുടെയും, യാത്രക്കാരുടെയും മരണത്തെ തുടർന്ന് കൂത്താട്ടുകുളം ഡിപ്പോയിൽ അനുശോചന യോഗം നടത്തി.

കെഎസ്ആർറ്റിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ഹരി കൃഷ്ണൻ അപകടത്തിൽ മരണമടഞ്ഞവർക്ക് പ്രണാമംഅർപ്പിച്ചു. കെഎസ്ആർറ്റിഇഎ സംസ്ഥാന കമ്മറ്റിയുടെ അഗാധമായ ദു:ഖവും, ആദരാജ്ഞലികളും അർപ്പിക്കുന്നതോടൊപ്പം, കോയമ്പത്തൂരിൽ അടിക്കടി ഉണ്ടാകുന്ന അപകടത്തിൽ അടിയന്തിര അന്വേഷണം നടത്തണമെന്ന് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം ഷാജു ജേക്കബ്, സിഐറ്റിയു കൂത്താട്ടുകുളം ഏരിയാ പ്രസിഡൻ്റ് സണ്ണി കുര്യാക്കോസ്, കെഎസ്ആർറ്റിഇഎ സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സുജിത്ത് സോമൻ, ഓർഗനൈസിംങ് സെക്രട്ടറി മോഹൻ കുമാർപാടി, ജില്ലാ സെക്രട്ടറി സജിത്ത് റ്റി.എസ്.കുമാർ, യൂണിറ്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മാർച്ച് നാലിന് നടക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ പ്രചരണാർത്ഥം ഫെബ്രുവരി 12 ന് ആരംഭിച്ച സംസ്ഥാന ജാഥയുടെ 20-ാം തീയതി വ്യാഴാഴ്ചത്തെ പര്യടനം മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്തു നിന്ന് ആരംഭിക്കാൻ ഇരിക്കെ ഉണ്ടായ  വാഹാനാപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് എറണാകുളം ജില്ലയിലെ പര്യടനം റദ്ദാക്കിയത്.

Leave a Reply

Back to top button
error: Content is protected !!