കക്കടാശേരി – കാളിയാര്‍ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പോത്താനിക്കാട്: കക്കടാശേരി – കാളിയാര്‍ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൈങ്ങോട്ടൂര്‍ കല്ലമ്പിള്ളില്‍ ബിനു (52) ആണ് മരിച്ചത്. പോത്താനിക്കാട് ഇല്ലിച്ചുവട് കവലക്ക് സമീപം ഇന്നലെ വൈകിട്ട് 5.15 ഓടെ എതിര്‍ദിശയില്‍ നിന്നും വന്ന ബസിന് കടന്ന് പോവാന്‍ സ്ഥലം നല്‍കുന്നതിനിടയില്‍ ബിജു ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് പൈങ്ങോട്ടൂരിലേക്ക് പോവുകയായിരുന്ന ബിനു ഓട്ടോയില്‍ തനിച്ചായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ബിനുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ: ഷിജി. മക്കള്‍: ഷില്‍ജു, ഷിനു , അതുല്യ മരുമക്കള്‍: അമ്മു, അഭിലാഷ്

 

Back to top button
error: Content is protected !!