വേങ്ങച്ചുവട് സീതപ്പടിയില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം

വാഴക്കുളം: വേങ്ങച്ചുവട് സീതപ്പടിയില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. പട്ടികജാതി,പട്ടികവര്‍ഗ്ഗ സഹകരണ സംഘത്തിന്റെ സമീപത്തെ വളവിലാണ് അപകടമുണ്ടായത്. തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോയുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോ യാത്രക്കാരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Back to top button
error: Content is protected !!