വാളകത്ത് പ്രവര്‍ത്തിക്കുന്ന എടിഎം തകര്‍ത്ത് മോഷണ ശ്രമം

മൂവാറ്റുപുഴ: വാളകത്ത് പ്രവര്‍ത്തിക്കുന്ന എടിഎം തകര്‍ത്ത് മോഷണ ശ്രമം. ഇന്നലെ രാത്രി മൂവാറ്റുപുഴ – കോലഞ്ചേരി റോഡില്‍ വാളകം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ എടിഎമ്മാണ് തകര്‍ത്തത്. ഇന്ന് രാവിലെ ബാങ്ക് ജീവനക്കാര്‍ സ്ഥലത്തെത്തിയപ്പോഴാണ് മോഷണ ശ്രമം നടന്ന വിവരം പുറത്തറിയുന്നത്. മോഷ്ടാവ് കല്ലുപയോഗിച്ച് എടിഎമ്മിന്റ പകുതി ഭാഗം തകര്‍ത്ത നിലയിലാണെങ്കിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. എടിഎമ്മിനുള്ളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ നീക്കം ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാങ്കിന് സമീപം ക്യാമറ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബാങ്കിന്റെ ജനല്‍ ചില്ലും തകര്‍ത്ത നിലയിലാണ്. മോഷ്ടാവിനെകുറിച്ചുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ല. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Back to top button
error: Content is protected !!