താ​ര​മെ​ത്തി, അപ്ബീറ്റ്‌സ് കള്‍ച്ചറല്‍ അക്കാദമിയിലെ കു​ട്ടി​ക​ളു​ടെ ക്യാമ്പ്‌ ആ​വേ​ശ​ഭ​രി​തം

ഇലഞ്ഞി: സിനിമാ താരവും, സംവിധായകനുമായ ശ്രീകാന്ത് മുരളി ഇലഞ്ഞി അപ്ബീറ്റ്‌സ് കള്‍ച്ചറല്‍ അക്കാദമിയിലെത്തി. ഇലഞ്ഞി അപ്ബീറ്റ്‌സ് കള്‍ച്ചറല്‍ അക്കാദമിയിലെ കുട്ടികള്‍ക്കായുള്ള പ്രത്യേക വെക്കേഷന്‍ ക്യാമ്പിലാണ് ശ്രീകാന്ത് മുരളി എത്തിയത്. സ്വന്തം നാടായ ഇലഞ്ഞി ആലപുരം ഗവ. സ്‌കൂളിലെ 147-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു താരം. ഇതിനിടയാണ് കുട്ടികളെ കാണാന്‍ താരം സമയം കണ്ടെത്തിയത്. വെക്കേഷന്‍ ക്യാമ്പുകള്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കുവാനും ഏകാന്തത അകറ്റാനും പ്രയോജനപ്രദമാകുമെന്നും, കുട്ടികള്‍ക്ക് വിദ്യാഭ്യാസരംഗത്തും കലാരംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ശ്രീകാന്ത് മുരളി പറഞ്ഞു. 67 കുട്ടികളാണ് നിലവില്‍ ക്യാമ്പിലുള്ളത്. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീദേവി ശ്രേയസ്, ബിനു പീറ്റര്‍, ജീന, അരുണിമ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

Back to top button
error: Content is protected !!