പിറവത്തും കോലഞ്ചേരിയിലും കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും

കോലഞ്ചേരി: പിറവത്ത് കലാശക്കൊട്ടിനിടെ യുഡിഎഫ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ഇന്നലെ വൈകുന്നേരം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നടന്നത്. മുന്നു മുന്നണികളും മൂന്നരയോടെ തന്നെ ടൗണ്‍ കേന്ദ്രീകരിച്ച് ചെണ്ടമേളവും മറ്റുമായി സ്ഥാനം പിടിച്ചിരുന്നു. പ്രചരണ വാഹനങ്ങള്‍ നിറഞ്ഞതോടെ, ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. കൊട്ടിക്കലാശത്തിന്റെ അവസാനത്തിലാണ് യുഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും, തള്ളും നടന്നത്. ഒടുവില്‍ ഇരു മുന്നണികളുടേയും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

കോലഞ്ചേരിയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സമാനമായ ഉന്തും തള്ളും. ഇന്നലെ വൈകുന്നേരം അഞ്ചോടെ കോണ്‍ഗ്രസ് ട്വന്റി-20 പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷ സമാനമായ ഉന്തും തള്ളും ഉണ്ടായി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഒത്തുകൂടിയ ട്വന്റി-20 പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും കാവടിയുടെയും അകമ്പടിയോടെ റാലിയായി ടൗണിലേക്കെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് ഉന്തും തള്ളിനും കാരണമായത്. പോലീസും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. റാലി പിന്നീട് മെഡിക്കല്‍ മിഷന്‍ ആശുപത്രി റോഡു വഴി കടന്നുപോയി.

Back to top button
error: Content is protected !!