കോതമംഗലം
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ആസാം സ്വദേശി പിടിയില്‍

കോതമംഗലം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ആസാം സ്വദേശി പിടിയില്‍. നെല്ലിക്കുഴി പാഴൂര്‍മോളത്ത് വാടകയ്ക്ക് താമസിക്കുന്ന നാഗൂണ്‍ സൊലുഗിരി സ്വദേശി അബു ഹുറൈറെ (43) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും ചാക്കിലും സഞ്ചിയിലുമായി സൂക്ഷിച്ച പതിനായിരക്കണക്കിന് രൂപ വിലവരുന്ന വിവിധ ഇനത്തില്‍പ്പെട്ട നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയി, എസ് ഐ മാരായ ആല്‍ബിന്‍ സണ്ണി, ആതിര പവിത്രന്‍, എ.എസ്.ഐമാരായ കെ.എം സലിം റെക്‌സ് പോള്‍, എസ്.സി.പി.ഒ മാരായ എം.കെ ഷിയാസ്, ജോസ് ബെന്നോ തോമസ് തുടങ്ങിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.