രണ്ടാറ്റിൻകര ശിവഗിരി ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവം

മൂവാറ്റുപുഴ: രണ്ടാറ്റിൻകര ശിവഗിരി ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് 3 വരെ നടത്തപ്പെടും. 26ന് രാവിലെ 5ന് നടതുറപ്പ്, 6: 30ന് മഹാഗണപതി ഹോമം, തുടർന്ന് ഉഷപൂജ, പഞ്ചവംശതി കലശം ഉച്ചപൂജ, വൈകിട്ട് 6:30ന് ബലിക്കല്ല് സമർപ്പണവും, സ്റ്റേജ് സമർപ്പണവും, 6:30ന് ദീപാരാധന, 7:30നും 8നും മധ്യേ തൃക്കൊടിയേറ്റ്, മുളയിടൽ, 8: 30ന് ഭരതനാട്യം അരങ്ങേറ്റം, തുടർന്ന് അത്താഴപൂജ, അന്നദാനം, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക്. മാർച്ച് രണ്ടിന് രാവിലെ 5ന് നടതുറപ്പ്, 6: 30ന് മഹാഗണപതി ഹോമം, തുടർന്ന് ഉഷപൂജ, ത്രികാല മുളപൂജ, എതിർത്ത്പൂജ, 10ന് ഉച്ചപൂജ, ശവേലി, വൈകിട്ട് 6:30ന് ദീപാരാധന, വെടിക്കെട്ട്, 7: 30 മുതൽ തിരുവിളയാട്ടം, തുടർന്ന് അന്നദാനം, രാത്രി 11ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, 11:30ന് പള്ളിവേട്ട, 12ന് പള്ളി നിദ്ര. മാർച്ച് മൂന്നിന് രാവിലെ 7ന് പള്ളി ഉണർത്തൽ, ഉച്ചപൂജ, വൈകിട്ട് 3ന് ആറാട്ട് പുറപ്പാട്, 4:30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, കാവടി ഘോഷയാത്ര, പാണ്ടിമേളം, പഞ്ചാരിമേളം, ശിങ്കാരിമേളം, ആട്ടക്കാവടി, തെയ്യം, അമ്മൻകുടം, 7ന് ദീപാരാധന, വെടിക്കെട്ട്, തുടർന്ന് കാവടി അഭിഷേകം, കലശം, മംഗളപൂജ, ശ്രീഭൂതബലി, അത്താഴപൂജ, അന്നദാനം, 8ന് മൂവാറ്റുപുഴ മലയാളം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, 10ന് നാടകം രണ്ട് നക്ഷത്രങ്ങൾ. മാർച്ച് നാലിന് വൈകിട്ട് 6: 30ന് ചന്ദ്രപൊങ്കാല, അത്താഴപൂജ, വടക്കുംപുറം ഗുരുതി, വലിയ ഗുരുതി

Back to top button
error: Content is protected !!