മദ്യത്തെ ചൊല്ലി തര്‍ക്കം: കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കലൂരിലെ കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലുണ്ടായ വെടിവെപ്പില്‍ ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഘം ബാര്‍ മാനേജരെ മര്‍ദിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സിജിന്റെ വയറ്റിലും, അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.

 

Back to top button
error: Content is protected !!