ആരക്കുഴ ഗ്രാമപഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ്

മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. ഈ മാസം 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തപ്പെടുന്നു.കുത്തിവയ്പ് നിരക്ക് 15 രൂപയാണ്. എല്ലാവർഷവും പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്ത്,പഞ്ചായത്തിൽനിന്നും നായ വളർത്തുന്നതിന് ലൈസൻസ് എടുക്കേണ്ടത്, നിയമപരമായി ഉടമസ്ഥരുടെ ബാധ്യതയാണെന്നും ആരക്കുഴ വെറ്റിനറി സർജൻ അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!