ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ:,ഒടുവിൽ സാബു പൊതുർ വിജയിച്ചു.

കേരള കോൺഗ്രസിന് വൈസ് പ്രസിഡന്റ്

മുവാറ്റുപുഴന്യൂസ്.ഇൻ :-ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ,ഒടുവിൽ യു ഡി എഫ് സ്ഥാനാർഥി സാബു പൊതുർ ഒരു വോട്ടിന് വിജയിച്ചു.ഇടതു സ്ഥാനാർഥിയായ സിബി കുര്യാക്കോയെയാണ് തോൽപ്പിച്ചത്.(യു ഡി എഫ് -7,എൽ ഡി എഫ് -6)ആകെ പതിമൂന്ന് വോട്ടാണ് ഉണ്ടായിരുന്നത് (കോൺഗ്രസ്-3,കേരള കോൺഗ്രസ്-4 ,എൽ ഡി എഫ്-6)എന്നിങ്ങനെയാണ് വോട്ട് നില.വള്ളമറ്റം കുഞ്ഞ് രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ്.ആദ്യത്തെ രണ്ടര വർഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് നൽകാമെന്ന വാഗ്ദാനം ലംഘിച്ചാണ് വള്ളമറ്റം കുഞ്ഞ്,എൽ ഡി എഫ് പിന്തുണയോടെ പ്രസിഡന്റായി തുടർന്നത്.എൽ ഡി എഫ് പിന്തുണയോടെ വള്ളമറ്റം കുഞ്ഞ് പ്രസിഡന്റായി തുടരുമ്പോളായിരുന്നു രാജി.തങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധമായി എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലായിരുന്നു രാജി.

തിരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ കേരള കോൺഗ്രസിലെ നാലംഗങ്ങൾക്കും പാർട്ടി ചെയർമാൻ പി ജെ ജോസഫ് നേരത്തെ വിപ്പ്‌ കൊടുത്തിരുന്നു.എന്നാൽ എൽ ഡി എഫ് പിന്തുണയോടെ ഇവർ ഭരിച്ചിരുന്നതിനാൽ ഇവരുടെ നിലപാട് വ്യക്തമായിരുന്നില്ല.അതുകൊണ്ട് ഇരുമുന്നണികളും ആശങ്കയിലായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സാബു പൊതുർ

ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് ചേർന്ന യോഗത്തിലാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.എൽ ഡി എഫിലെ സെലിൻ ചെറിയാനെ തോൽപിച്ച് കേരള കോൺഗ്രസ് സ്ഥാനാർഥി മിനി രാജു വിജയിച്ചു.(യുഡിഫ് -7,എൽ ഡി എഫ്-5).ഇടതുമുന്നണിയിലെ മെമ്പർ അനീഷ് കണാകാരൻ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാത്തതും,പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീരുന്നതിനുമുന്നേ ഇറങ്ങിപോയതും ഇടതുമുന്നണിയിൽ സംശയം ഉളവാക്കി.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിനി രാജു

Leave a Reply

Back to top button
error: Content is protected !!