പായിപ്ര പഞ്ചായത്തിലെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്തിലെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള വികസന പദ്ധതികള്‍ക്ക് സെമിനാര്‍ അംഗീകാരം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഷോബി അനില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷാഫി, സാജിത മുഹമ്മദാലി, മുന്‍പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, മെമ്പര്‍മാരായ ഇ.എം.ഷാജി, വി.ഇ.നാസര്‍, സക്കീര്‍ ഹുസൈന്‍, എം.എസ്.അലി, എം.എ.നൗഷാദ്, എ.ടി.സുരേന്ദ്രന്‍, നെജി ഷാനവാസ്, റെജീന ഷിഹാജ്, വിജി പ്രഭാകരന്‍, ദീപ റോയി, ജയശ്രീ ശ്രീധരന്‍, എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!