നവകേരള സദസിന്റെ മറവില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍: പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനൊരുങ്ങി കോണ്‍ഗ്രസ്

മൂവറ്റുപുഴ: നവകേരള സദസിന്റെ മറവില്‍ സിപിഎം നടത്തുന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാരോപിച്ച് മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തില്‍ അലയടിക്കുന്ന ഭരണ വിരുദ്ധ വികാരത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് പാര്‍ട്ടി ക്രിമിനലുകളെ മുന്‍നിര്‍ത്തി സിപിഎം അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വൈകിട്ട് 4ന് പാര്‍ട്ടി ഓഫീസില്‍ നിന്നും പ്രകടനമായിട്ടാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

Back to top button
error: Content is protected !!