സംസ്ഥാന പാതയിലെ ടാറിംഗില്‍ വീണ്ടും വിള്ളല്‍

വാഴക്കുളം: സംസ്ഥാന പാതയിലെ ടാറിംഗില്‍ വീണ്ടും വിള്ളല്‍ പ്രത്യക്ഷപ്പെടുന്നു. വേങ്ങച്ചുവട്, വാഴക്കുളം, ആവോലി പ്രദേശങ്ങളിലാണ് നിലവില്‍ ടാറിംഗില്‍ വിള്ളല്‍ കണ്ടത്.ദിനംപ്രതി ടാറിംഗ് അകന്നു മാറി വിള്ളല്‍ വലുതാകുന്നുമുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരപാതയിലാണ് വിള്ളല്‍ കാണുന്നത്.ഇത് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത അപകട ഭീഷണി ഉയര്‍ത്തുകയാണ്. മാസങ്ങള്‍ക്കു മുമ്പ് വാഴക്കുളം ടൗണില്‍ ഇത്തരത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഭാഗം ടാറിംഗ് നീക്കം ചെയ്ത് വീണ്ടും ടാര്‍ ചെയ്താണ് സഞ്ചാരയോഗ്യമാക്കിയത്. ബിഎംബിസി നിലവാരത്തിലുള്ള സംസ്ഥാന പാതയിലെ വിള്ളല്‍ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

Back to top button
error: Content is protected !!