മടിയൂര്‍ യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

പല്ലാരിമംഗലം: മടിയൂര്‍ യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ എട്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കുടമുണ്ട സിപിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എം അജ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിസാമോള്‍ ഇസ്മയില്‍, വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ മാങ്കുളം, ക്ലബ്ബിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് എം എം അന്‍സാര്‍, സെക്രട്ടറി എം എം ബാവാസ്, രക്ഷാധികാരി പി എം ഫൈസല്‍, ഫൈസല്‍ മരോട്ടിക്കല്‍, എം എം അല്‍ത്താഫ്, കുമാരി ഖദീജ അസലം എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബ് അംഗങ്ങള്‍ക്കായി രണ്ട് ലക്ഷംരൂപ കരുതല്‍ ധനമായി മാറ്റിവച്ച് യുവ സുരക്ഷ പദ്ധതിക്ക് വാര്‍ഷികാഘോഷത്തില്‍ തുടക്കം കുറിച്ചു. വിവിധ കലാമത്സരങ്ങളും, കൊച്ചിന്‍ ഗ്യാംങ്‌സിന്റെ മൈലാഞ്ചി രാവ് ഗാനമേളയും ചടങ്ങില്‍ അരങ്ങേറി.

 

Back to top button
error: Content is protected !!