ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും

മൂവാറ്റുപുഴ: ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തല്‍ ഒരുക്കിയ വാര്‍ഷികാഘോഷം മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം ഓഫീസ് ജീവനക്കാരന്‍ നാസര്‍ സി.എയ്ക്ക് യാത്രയയപ്പും, സംസ്ഥാന നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് എന്‍.എസ്.എസ് നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത അഹമ്മദ് ബാസില്‍ അഷ്റഫിനുള്ള ആദരവും ചടങ്ങില്‍ നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് കുര്യക്കോസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ പിറ്റിഎ പ്രസിഡന്റ് നവാസ് പി.എം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജിനു ആന്റണി പുരസ്‌കാരവിതരണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷെമീന ബീഗം,പ്രിന്‍സിപ്പല്‍ വിജി പി.എന്‍, എസ്.എം.സി ചെയര്‍മാന്‍ എസ്.എം ബഷീര്‍, നാസര്‍ സി.എ, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ ജ്യോതി സി, അധ്യാപകന്‍ ഷക്കീര്‍ സി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!