മഴക്കാല പൂര്‍വ്വ രോഗങ്ങള്‍: കുട്ടമ്പുഴ പഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുരിയാക്കോസ് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിത അധ്യക്ഷരായ കെ.എ സിബി, ഇ.സി റോയി, മിനി മനോഹരന്‍, മെമ്പര്‍ മാരായ, ജോഷി പൊട്ടക്കല്‍,രേഖ രാജു,അലിസ് സിബി, ഡെയ്‌സി ജോയി, ഷില രാജീവ്, ശ്രീജ ബിജു, മെഡിക്കല്‍ ഓഫീസര്‍ അനൂപ് തുളസി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അംഗനവാടി അധ്യാപകര്‍, എസ്.റ്റി പ്രമോട്ടറന്മാര്‍, ആശാവര്‍ക്കര്‍മാര്‍, ഊര് ആശാമാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ , എന്നിവര്‍ പങ്കെടുത്തു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു.

 

Back to top button
error: Content is protected !!