ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: രോഗി അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

കൂത്താട്ടുകുളം : ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കോതമംഗലം വള്ളിയെക്കാട്ടില്‍ അന്‍സല്‍ (24), സഹായി മൂവാറ്റുപുഴ പുല്ലാട്ട് ടോണി (25), ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ടോതാഴത്ത്, ചിത്തിരപുരം രതീഷ് രാജന്‍ (42), രാജേഷിന്റെ മാതാവ് രാധാമണി രാജേന്ദ്രന്‍ (64), ലോറി ഡ്രൈവര്‍ തൃശ്ശൂര്‍ കരുനാട്ട് ഹരി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോതമംഗലത്ത് നിന്നും കോട്ടയത്തേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് എം സി റോഡില്‍ കൂത്താട്ടുകുളം കാലിക്കട്ട് വളവിന് സമീപം എതിര്‍ ദിശയില്‍ നിന്നും എത്തിയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ വൈകുന്നേരം 3.30 ആണ് അപകടം നടന്നത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെയും അമ്മയെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, ആംബുലന്‍സ് ഡ്രൈവറെയും സഹായിയെയും പരിക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറെ പ്രാഥമിക ശുശ്രൂഷി വിശേഷം വിട്ടയച്ചു. ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയാണ് അപകടം.

 

Back to top button
error: Content is protected !!