അക്ഷയ നാഷണല്‍ അവാര്‍ഡ് 2023 പ്രഖ്യാപിച്ചു

മൂവാറ്റുപുഴ: അക്ഷയ നാഷണല്‍ – 2023 അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാണ്മയ്ക്ക് നല്‍കി വരുന്ന സേവനങ്ങളെ പരിഗണിച്ച് വിവിധ മേഖലകളിലുള്ള വ്യക്തികള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും അക്ഷയപുസ്തകനിധി നല്‍കി വരുന്ന പുരസ്‌കാരമാണ് അക്ഷയ നാഷണല്‍ അവാര്‍ഡ്. കൊല്‍ക്കത്ത കൈരളി സമാജം (മികച്ച മറുനാടന്‍ മലയാളി സമാജം), പി.കെ. പണിക്കര്‍, കൊല്‍ക്കത്ത (സമഗ്രസംഭാവന വ്യവസായം, സാമൂഹ്യസേവനം),നന്ദിനി മേനോന്‍ വിശാഖപട്ടണം (സാഹിത്യം ആം ചൊ ബസ്തര്‍) എന്നിവരെയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പം, പ്രശ്സതി പത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം ജൂലൈ ആദ്യവാരം കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഡോ.എം.ലീലാവതി, വൈശാഖന്‍, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവസാനഘട്ടവിധി നിര്‍ണ്ണയം നിര്‍വ്വഹിച്ചത്. അന്തരിച്ച പ്രൊഫ. എം.പി.മന്മഥന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അനാഥാലയങ്ങളില്‍ അക്ഷര ചൈതന്യം പകര്‍ന്നുകൊണ്ടാരംഭിച്ച അക്ഷയ പുസ്തനിധിക്ക് മഹാകവി അക്കിത്തം, സുഗതകുമാരി, ഡോ.എം.ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത

Back to top button
error: Content is protected !!