രാഷ്ട്രീയം
കെഎസ്‌യു പ്രവർത്തകർ അമിത് ഷായുടെ കോലം കത്തിച്ചു.

muvattupuzhanews.in
മൂവാറ്റുപുഴ:ദേശീയ പൗരത്വ ബില്ലിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള അമിത് ഷായുടെ നയങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു മൂവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ യോഗം കെഎസ്‌യു ജില്ലാ സെക്രട്ടറി റംഷാദ് റഫീഖ് ഉത്ഘാടന ചെയ്തു.കെ എസ് യു മൂവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. ആന്റണി വിൻസെന്റ്,അൻസാഫ് മുഹമ്മദ്,കൊയാൻ ഹുസൈൻ,സുഹൈൽ,റിയാസ് താമരപ്പിള്ളി,ബേസിൽ എൽദോസ്,മാഹിൻ മുണ്ടാട്ട് എന്നിവർ നേതൃത്വം നൽകി.


