നിര്‍മ്മല കോളേജില്‍ ഭിന്നശേഷിക്കാര്‍ക്കായി അദാലത്ത് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: നിര്‍മ്മല കോളേജില്‍ ഭിന്നശേഷിക്കാര്‍ക്കായി അദാലത്ത് സംഘടിപ്പിച്ചു. സാമൂഹ്യ സുരക്ഷ മിഷന്‍, ജോക്കുട്ടന്‍ ആന്റ് ജോഷ്വ ഫൗണ്ടേഷന്‍, ലയണ്‍സ് ക്ലബ്ബ്, പരിവാര്‍ എന്നിവയുടെ സഹകരണത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ്, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മാത്രമുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നിരാമയ ഇന്‍ഷുറന്‍സ് എന്നിവ നേടുന്നതിനുള്ള സൗകര്യം അദാലത്തില്‍ ഒരുക്കിയിരുന്നു. ജോക്കുട്ടന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അപു ജോണ്‍ ജോസഫ് അദാലത്ത് ഉദ്ഘാടനം ചെയ്തു. അദലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എ.ആര്‍. ബാലചന്ദ്രന്‍, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, പരിവാര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്‍, നിര്‍മ്മല കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.കെ.വി തോമസ്, എലിസബത്ത് ജോസഫ്, ലക്ഷ്മി, ഡോ.ആല്‍ബിഷ് കെ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!