മോഷണക്കേസിലെ പ്രതി പോലീസ് പിടിയില്‍

കുന്നത്തുനാട്: മോഷണക്കേസിലെ പ്രതി പോലീസ് പിടിയില്‍. ആലുവയിലെ ഗോള്‍ഡന്‍ ലൂബ്‌സ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയ കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയില്‍ കണ്ടോലിക്കുടി സുരേഷ് (ഡ്രാക്കുള സുരേഷ് 39 ) നെ ആലുവ പോലീസ് അറസ്റ്റുചെയ്ത്. കടയിലുണ്ടായിരുന്നയാള്‍ ഉച്ച ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനായി പുറത്തുപോയ സമയം പ്രതി മേശയില്‍ സൂക്ഷിച്ചിരുന്ന 26000 രൂപ മോഷ്ടിക്കുകയായിരുന്നു. പണം ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. നിരവധി മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കുന്നത്തുനാട്, മൂവാറ്റുപുഴ, ഹില്‍ പാലസ്, പുത്തന്‍കുരിശ്, ചോറ്റാനിക്കര, പെരുമ്പാവൂര്‍, ആലുവ, എറണാകുളം സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ മോഷണം, മയക്കുമരുന്ന് ഉള്‍പ്പടെ ഇരുപത്തിയഞ്ചോളം കേസുകളില്‍ പ്രതിയാണ്. സ്ഥാപനങ്ങളും മറ്റും നോക്കി വച്ച് ആളുമാറിക്കഴിയുമ്പോള്‍ മോഷണം നടത്തി രക്ഷപ്പെടുകയാണ് പ്രതി ചെയ്യുന്നത്. ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

 

Back to top button
error: Content is protected !!