ബസ് മോഷണ കേസിലെ പ്രതി പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ബസ് മോഷണ കേസിലെ പ്രതി പോലീസ് പിടിയില്‍. പാമ്പാക്കുട സ്വദേശി രാഹുല്‍ (35) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. വെള്ളൂരില്‍ നിന്ന് ശ്രീഅയ്യപ്പ ബസാണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് മൂവാറ്റുപുഴയിലെത്തിയ രാഹുല്‍ 130 ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ ബസ് പാര്‍ക്ക് ചെയ്ത് ഇവിടെ ഉണ്ടായിരുന്ന മറ്റൊരു ബസില്‍ കയറി ജീവനക്കാരന്റെ പേഴ്സും, പണവും ഉള്‍പ്പെടെ മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. ബസ് മോഷണത്തിന് രാഹുല്‍ മുന്‍പും പോലീസിന്റെ പിടിയിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: Content is protected !!