എം സി റോഡിൽ വീണ്ടും അപകടം:-ജ്യൂസ് കടയിൽ ഇടിച്ചു നിയന്ത്രണംവിട്ട കാർ പോസ്റ്റ് ഇടിച്ചുതകർത്തു.

അനൂപ് തങ്കപ്പൻ

മൂവാറ്റുപുഴ:കോട്ടയം-മുവാറ്റുപുഴ എം സി റോഡിൽ ഈസ്റ്റ് മാറാടി ഇലവുംചുവട്ടിൽ ജ്യൂസ് കടയിലിടിച്ചു നിയന്ത്രണം നഷ്ടപെട്ട കാർ പോസ്റ്റ് ഇടിച്ചു തകർത്തു.ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടം.മൂവാറ്റുപുഴയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര മറാസോ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.മുവാറ്റുപുഴ-കൂത്താട്ടുകുളം എം സി റോഡിൽ ഈസ്റ്റുമാറാടിയിൽ നേടുമാചേരിൽ മനോജിന്റെ ജ്യൂസ് കടയിൽ ഇടിച്ചു കാർ നിയന്ത്രണം വിട്ട് കെ എസ് ഇ ബി പുതുതായി സ്ഥാപിച്ച പോസ്റ്റ് ഇടിച്ചുതകർത്തു. അപകടത്തിൽ മനോജിന്റെ ജ്യൂസ് കട പൂർണ്ണമായും തകർന്നു.കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കുകൾ ഉണ്ട്.ഇവർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സതേടി.

അപകടത്തിൽ തകർന്ന എൽ കെ മനോജിന്റെ ജ്യൂസ് കട

Leave a Reply

Back to top button
error: Content is protected !!