അപകടംമൂവാറ്റുപുഴ
കടാതിയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി വാഹന ഷോറൂമിലേയ്ക്ക് ഇടിച്ച് കയറി അപകടം

മൂവാറ്റുപുഴ: കടാതിയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി വാഹന ഷോറൂമിലേയ്ക്ക് ഇടിച്ച് കയറി അപകടം. ശനിയാഴ്ച രാവിലെ 6.15ഓടെയാണ് ഹോണ്ട ഇ.വി.എം ഷോറൂമിന് മുന്നില്‍ മിറ്റല്‍ കയറ്റി വന്ന ടോറസ് ലോറി അപകടത്തില്‍പെട്ടത്. മൂവാറ്റുപുഴയില്‍ നിന്ന് കോലഞ്ചേരിയിലേയ്ക്ക് പോവുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വാഹന ഷോറൂമിലേയ്ക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഡ്രൈവര്‍ അന്‍പ് (30), സഹായി വീരമണി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ നടുവിന് സാരമായി പരിക്കേറ്റ വീരമണിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പ് നിസ്സര പരിക്കുകളോടെ രക്ഷപെട്ടു. ലോറി ഇടിച്ച് കയറിയ ഇരുചക്രവാഹന ഷോറൂമിലെ ഏഴോളം ഇരുചക്രവാഹനങ്ങള്‍ക്കും, ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന കാറിനും നാശനഷ്ടം സംഭവിച്ചു.