ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം: ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളം – പാലാ റോഡില്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്ക്. കിഴക്കോമ്പ് കൊച്ചുപറമ്പില്‍ അവറാച്ചന്‍ ജോസഫിന്‍ (44) ആണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 7.30ന് മംഗലത്തുതാഴം കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഉഴവൂര്‍ ഭാഗത്തുനിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഓട്ടോറിക്ഷയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ മറിയുകയും, ഡ്രൈവര്‍ റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ മറ്റ് യാത്രക്കാരാരും ഉണ്ടായിരുന്നില്ല. മദ്യലഹരിയില്‍ ആയിരുന്ന ലോറി ഡ്രൈവറെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലോറി ഉഴവൂര്‍ റോഡിലെ ഒരു വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ത്തിരുന്നു. തൃശൂര്‍ മുണ്ടുപ്ലാക്കില്‍ വിനോദി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: Content is protected !!