അപകടംമൂവാറ്റുപുഴ
കാവുംപടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

മൂവാറ്റുപുഴ: കാവുംപടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ഈസ്റ്റ് മാറാടി കിഴക്കേക്കരക്കുടിയിൽ റോബി ശ്രീധരൻ (56) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30ഓടെ കാവുംപടിയിലുള്ള കാർത്തികവീട്ടിൽ രമേശന്റെ വീട്ടിൽ അലൂമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ 11 കെ. വി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ റോബിയെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ഷീല. മക്കൾ: വീണ,വിദ്യ.