രാഷ്ട്രീയം
സംസ്ഥാനത്തെ കോളേജുകളില്‍ നാളെ എബിവിപിയുടെ പഠിപ്പ്മുടക്ക്

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ കോളേജുകളില്‍ എ.ബി.വി.പിയുടെ പഠിപ്പ്മുടക്ക്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ സെമിനാര്‍ നടത്താന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.