ആം ആദ്മി പാര്‍ട്ടി മൂവാറ്റുപുഴ നിയോജക മണ്ഡലം കൗണ്‍സില്‍ ശനിയാഴ്ച

മൂവാറ്റുപുഴ: ആം ആദ്മി പാര്‍ട്ടി മൂവാറ്റുപുഴ നിയോജക മണ്ഡലം കൗണ്‍സില്‍ ശനിയാഴ്ച രാവിലെ 9ന് നാസ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സണ്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ജിബിന്‍ റാത്തപ്പിള്ളി അധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കളായ അരുണ്‍ എന്‍, പ്രൊഫ. സെലിന്‍ ഫിലിപ്പ്, നവിന്‍ജി നാദാമണി, റെനി സ്റ്റീഫന്‍, മോസ്സസ് ഹെന്ററി, ജില്ലാ പ്രസിഡന്റ് സാജുപോള്‍, ജില്ലാ നേതാക്കളായ ഡോ. രവീന്ദ്രനാഥ് കമ്മത്, ജോസഫ് സേവിയര്‍, അബ്ദുള്‍ റഹിം, മുസ്തഫ കെ. എ, ഐസക് പോള്‍ അഡ്വ. ബിജു, തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ നിയോജക മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റി നേതാക്കളും, വോളന്റിയേഴ്സും പങ്കെടുക്കും. മൂവാറ്റുപുഴ മണ്ഡലം നേതാക്കളായ സലിം പറമ്പില്‍, ജോസി മാത്യു, സോണി ജോര്‍ജ്, റൂബി ജേക്കബ്, ജില്‍സ് ജോളി,ജോസ് കളപ്പുര, അഡ്വ..ചാള്‍സ് പോള്‍,സോമന്‍. എം. കെ, അഡ്വ, മരിയ മുള്ളന്‍കുഴി, അതുല്‍ എബി,പ്രഭ കെ കെ,എന്നിവര്‍ നേതൃത്വം നല്‍കും.

Back to top button
error: Content is protected !!