നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കല്ലൂര്‍ക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ – തേനി റോഡില്‍ തഴുവംകുന്നില്‍ ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ ആവോലി ഏനാനല്ലൂര്‍ സ്വദേശി പോത്തനാമുഴിയില്‍ ബിജു വിന്‍സെന്റ് (36) ആണ് മരിച്ചത്. തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബിജു സഞ്ചരിച്ച ബൈക്ക് പെരുമാംകണ്ടത്തിന് സമീപമുള്ള വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പറമ്പിലേക്ക് മറിയുകയായിരുന്നു. രാത്രി ആയതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. രാവിലെ 7ഓടെ നാട്ടുകാരാണ് ബിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കല്ലൂര്‍ക്കാട് പോലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പിതാവ്: വിന്‍സെന്റ്. മാതാവ്: ആനി. ഭാര്യ: ജിനു. സംസ്‌കാരം പിന്നീട്. സുരക്ഷാ ക്രമീകരണങ്ങളില്ലാതെയുള്ള റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടമുണ്ടാവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Back to top button
error: Content is protected !!