പുഴയോര ടൂറിസം പദ്ധതി: നിര്‍വഹണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി പ്രത്യേക യോഗം ചേരും

മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പുഴയോര ടൂറിസം പദ്ധതിയുടെ നിര്‍വഹണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി നാളെ ഉച്ചയ്ക്ക് 2.30 ന് നഗരസഭ ഹാളില്‍ പ്രത്യേക യോഗം ചേരും. ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമൃത് പദ്ധതിയില്‍ നിന്നും നഗരസഭയ്ക്ക് ഒന്നാം ഘട്ടമായി അനുവദിച്ച 5 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നയോടെ ടൂറിസം മേഖലയില്‍ മൂവാറ്റുപുഴയെ അടയാളപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുനിസപ്പല്‍ ഡ്രീം ലാന്റ് പാര്‍ക്കില്‍ നിന്നും മൂവാറ്റുപുഴയാറിന് കുറുടെ തൂക്ക് പാലം, നിലവിലുള്ള നടപ്പാതയുടെ നവീകരണം, കാവുംപടി മുതല്‍ കച്ചേരിത്താഴം വരെ പുതിയ നടപ്പാത, പാര്‍ക്കിനോട് ചേര്‍ന്ന് ബോട്ട് ജെട്ടി എന്നിവ പദ്ധതിയുടെ ഭാഗമാകും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെയാണ് പദ്ധതിയുടെ നിര്‍വഹണം നഗരസഭ ഏല്‍പ്പിച്ചിരിക്കുന്നത്.

 

 

Back to top button
error: Content is protected !!