ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍, കെഎസ്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ഗാനമേള നടത്തി

കോലഞ്ചേരി: സെന്‍ പീറ്റേഴ്‌സ് കോളേജില്‍ ഗായകന്‍ ജാസി ഗിഫ്റ്റ് അപമാനിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കെഎസ്യു കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കലാജാഥയും ഗാനമേളയും നടത്തി. സെന്റ് പീറ്റേഴ്‌സ് കോളേജ് ഗേറ്റിന് മുന്നില്‍ സമാപിച്ച കലാജാഥ ഡിസിസി ജനറല്‍ സെക്രട്ടറി സുജിത്ത് പോള്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാസി ഗിഫ്റ്റിന്റെ പാട്ടുകള്‍ പാടി പ്രതിഷേധിച്ചു. പ്രതിഷേധ ഗാനമേളയില്‍ കെഎസ്യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിമാരായ, അശ്വിന്‍ പീറ്റര്‍,സിടി സച്ചിന്‍, ജെയിംസ് പാറേക്കാട്ടില്‍, മനോജ് കാരക്കാട്ട്, അജോ മണിചേരി, എല്‍ദോസ് ബാബു, അനീഷ് കുര്യാക്കോസ്, സജോ സക്കറിയ ആന്‍ഡ്രൂസ്, ഷൈജു പി എസ്, അമല്‍ അയ്യപ്പന്‍കുട്ടി, സിജു കടക്കനാട്,ബേസില്‍ പോള്‍ പി, അനോജ് പോള്‍, രമേഷ് മോഹന്‍,എല്‍ദോസ് തൊഴുത്തുങ്കല്‍,സെബാന്‍ പുത്തന്‍പുരക്കല്‍, പോള്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!