ആള്‍ താമസമില്ലാത്ത പുരയിടത്തില്‍ പ​ഴ​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പിറവം: മണീട് പാന്പ്ര പൂമുള്ളില്‍ ഭാഗത്ത് ആള്‍ താമസമില്ലാത്ത പുരയിടത്തില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മുളന്തുരുത്തി വേഴപ്പറമ്പ് പൈനുങ്കല്‍പാറ മണ്ണാത്തറയില്‍ കുട്ടപ്പ (56) ന്റേതാണ് മൃതദേഹമെന്ന് സഹോദരിയുടെ മകനും സ്ഥലവാസികളും തിരിച്ചറിഞ്ഞു. പൂമുള്ളില്‍ ചീനിക്കുഴിയില്‍ വീട്ടുകാരുടെ വിശാലമായ പുരയിടത്തിലെ പഴയ ഔട്ട് ഹൗസില്‍ കുട്ടപ്പന്‍ ഇടയ്ക്ക് വരാറുണ്ട്. കൂലിപ്പണി ചെയ്താണ് കുട്ടപ്പന്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പുരയിടത്തില്‍ എത്തിയവരാണ് കിണറിനടുത്ത് പഴകിയ മൃതദേഹം കണ്ടത്. ജീര്‍ണിച്ച ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ജന്തുക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. പിറവം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Back to top button
error: Content is protected !!