മ​ലേ​ഷ്യ​യി​ൽ ടെ​റ​സി​ൽ​നി​ന്നും വീണ് പെരുമ്പാവൂര്‍ സ്വദേശി മ​രി​ച്ചു

പെരുമ്പാവൂര്‍: മലേഷ്യയില്‍ താമസഥലത്ത് ടെറസില്‍ നിന്നും വീണ് പെരുമ്പാവൂര്‍ സ്വദേശി മരിച്ചു. അയ്മുറി പടിക്കലപ്പാറ പെലപ്പിള്ളി അനീഷ് (46) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനീഷ് ഫ്‌ളാറ്റിലെ നാലാം നിലയിലെ താമസസ്ഥലത്ത് ടെറസില്‍ നിന്ന് കാല്‍ വഴുതി വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ആറ് മാസം മുന്‍പാണ് ഡ്രൈവര്‍ ജോലിക്കായി മലേഷ്യയില്‍ എത്തിയത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കല്‍ എസ്എന്‍ഡിപി സ്മശാനത്തില്‍. ഭാര്യ: സരിത (സിംഗപ്പൂര്‍). രണ്ട് മക്കളുണ്ട്.

Back to top button
error: Content is protected !!