പങ്കോട് ഈസ്റ്റ് തോടിലൂടെ വലിയ തോതില്‍ രാസമാലിന്യം ഒഴുക്കുന്നു

കോലഞ്ചേരി: പങ്കോട് ഈസ്റ്റ് തോടിലൂടെ വലിയ തോതില്‍ രാസമാലിന്യം ഒഴുക്കുന്നു. പ്രദേശത്ത് കടുത്ത ദുര്‍ഗന്ധവും വ്യാപിക്കുന്നുണ്ട്. രാസമാലിന്യം ഒഴുകിയതോടെ തോടിലെ മത്സ്യങ്ങളും ചത്തു പൊങ്ങി. വേനലില്‍ തോട്ടിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് രാസമാലിന്യത്തിന്റെ ദുര്‍ഗന്ധം വ്യാപിച്ചതും മാലിന്യം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതും. കടുത്ത വേനലില്‍ നാട്ടുകാര്‍ പെരിയാര്‍ വാലി കനാലും തോടും സംഗമിക്കുന്ന തിരുവാലുകുന്നത്ത് ക്ഷേത്രത്തിന് സമീപം നാട്ടുകാര്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ കുളിക്കാനിറങ്ങിയവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടിരുന്നു. പാങ്കോടു നിന്ന് തിരുവാണിയൂര്‍ വരെ നീളുന്ന തോട് മൂന്നു പഞ്ചായത്തുകളിലെ കൃഷിക്കും മറ്റും ഉപയോഗിക്കുന്നതാണ്. കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പു താഴാതെ സംരക്ഷിക്കുന്നതും ഈസ്റ്റ് പാങ്കോട് തോട്ടിലെ ജല സമൃദ്ധിയാണ്. തോടിനെ ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ രാസമാലിന്യം ഒഴുക്കുന്നതില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 

Back to top button
error: Content is protected !!