പ്ലൈവുഡ് കമ്പനിയില്‍ തീപിടിച്ച് അപകടം

പെരുമ്പാവൂര്‍: പ്ലൈവഡ് കമ്പനിയില്‍ തീപിടിച്ച് അപകടം. നെടുതോടിനടുത്ത് പ്രവര്‍ത്തിക്കുന്ന കുറ്റിക്കാട്ടുകുടിയില്‍ ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവഡ് കമ്പനിയില്‍ ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. ജില്ല ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി.കെ.സുരേഷ് എന്‍.എച്ച്.അസൈനാര്‍, രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 11 അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നുമായി 15 യൂണിറ്റ് അഗ്‌നി രക്ഷാ വാഹനങ്ങളും, 70 സേനാംഗങ്ങളും 4 മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ പൂര്‍ണ്ണമായും അണച്ചത്. തീപിടുത്തത്തില്‍ കമ്പനിക്കുള്ളിലെ ഡ്രയര്‍, പ്രസ്സ്, പ്ലൈവുഡ്, ഫെയ്‌സ് വിനിയന്‍, മേല്‍ക്കൂര എന്നിവ കത്തി നശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല.

 

Back to top button
error: Content is protected !!