കുട്ടമ്പുഴയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു

കോതമംഗലം: കുട്ടമ്പുഴയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ മണികണ്ഠന്‍ ചാലിന് സമീപം വെള്ളാരംകുത്തിലാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. വെള്ളാരംകുത്ത് സ്വദേശി ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. അതേസമയം മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗര്‍ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. കര്‍ണാടക വനംവകുപ്പിന്റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗര്‍ഹോളെയില്‍ എത്തിയാല്‍ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികള്‍ തുടരുമെന്നും കര്‍ണാടക പിസിസിഎഫ് വ്യക്തമാക്കി.

 

Back to top button
error: Content is protected !!