പ്ലാസ്റ്റിക് കസേര നിര്‍മ്മാണ സ്ഥാപനത്തിന്റെ ഗോഡൗണില്‍ തീപിടുത്തം

പെരുമ്പാവൂര്‍: ചേലാമറ്റത്ത് പ്ലാസ്റ്റിക് കസേര നിര്‍മ്മാണ സ്ഥാപനത്തിന്റെ ഗോഡൗണില്‍ തീപിടുത്തം. ഫ്രണ്ട്‌സ് പോളി പ്ലാസ്റ്റ് (ചെയര്‍മാന്‍) സ്ഥാപനത്തിന്റെ 3000 ച.അ വിസ്തീര്‍ണ്ണമുള്ള കസേരകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. തുടര്‍ന്ന് പെരുമ്പാവൂര്‍, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ, മൂവാറ്റുപുഴ എന്നീ നിലയങ്ങളില്‍ നിന്നുള്ള 8 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീഅണച്ചത്. സമീപത്തായുണ്ടായിരുന്ന മറ്റ് 3 ഗോഡൗണിലേക്കും തീപടര്‍ന്ന് പിടിക്കാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

Back to top button
error: Content is protected !!