കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് കാനയില്‍ പതിച്ചു: മുളവൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുളവൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോതമംഗലം കുത്തുകുഴിക്ക് സമീപമുണ്ടായ അപകടത്തില്‍ മുളവൂര്‍ നിരപ്പ് കണ്ണാടിസിറ്റി വെള്ളത്തിനനിക്ക ജോയിയുടെ മകന്‍ ബേസില്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച 11.30ഓടെ നേര്യമംഗലത്തേക്ക് പോവുകയായിരുന്ന ബേസില്‍ സഞ്ചരിച്ച ബൈക്കും, മറ്റൊരു സ്‌കൂട്ടറും, കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും റോഡ് നിര്‍മ്മാണിനായി തീര്‍ത്ത കാനയില്‍ പതിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്കും മകനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേസിലിന്റെ ഭാര്യ: പ്രീത (മൂവാറ്റുപുഴ ദന്തല്‍ കെയര്‍ ജീവനക്കാരി). ദേശീയപാതയില്‍ നവീകരണ ജോലിയുടെ ഭാഗമായാണ് റോഡിന് ഇരുവശങ്ങളിലും ആഴത്തില്‍ കാനതീര്‍ത്തിരിക്കുന്നത്.

 

Back to top button
error: Content is protected !!