ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

 

പെരുമ്പാവൂര്‍: എംസി റോഡില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൂവപ്പടി ചേരാനെല്ലൂര്‍ ഈട്ടിങ്ങപ്പടി അമ്പലപ്പറമ്പില്‍ ശിവന്‍ (68, റിട്ട. കൃഷി വകുപ്പ്) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് പെരുമ്പാവൂര്‍ ഫെഡറല്‍ ബാങ്കിന് മുന്നിലാണ് അപകടമുണ്ടായത്. പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ശിവന്‍ സഞ്ചരിച്ച ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ച് കയറുകയായിരുന്നു. ഭാര്യ: ജലജ. മകള്‍: ഡോ. ശില്‍പ.

Back to top button
error: Content is protected !!