മൂവാറ്റുപുഴ
അനുശോചനാ യോഗം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ പായിപ്ര ലോക്കല്‍ കമ്മറ്റി അംഗവും തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ പുന്നോപ്പടി കൂരിക്കാവ് അമകണ്ടം മുകള്‍ എ.എ അനിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
കൂരിക്കാവ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ മുന്‍ എംഎല്‍എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ റിയാസ് ഖാന്‍, റീന സജി, പഞ്ചായത്ത് മെമ്പര്‍മാരായ ഷാഫി മുതിരക്കാലായില്‍, പി.എച്ച് സക്കീര്‍ ഹുസൈന്‍, വിവിധ കക്ഷി നേതാക്കളായ ആര്‍.സുകുമാരന്‍, ഇ.ബി.ജലാല്‍, പായിപ്ര കൃഷ്ണന്‍, പി.എസ്.ഗോപകുമാര്‍, സജി പായിക്കാട്ട്, വി.എം.നൗഷാദ്, തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ബേബി, എന്നിവര്‍ പങ്കെടുത്തു.