മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍  തുറക്കും

മൂവാറ്റുപുഴ: ജീവിത ശൈലി രോഗമുള്ളവരിൽ രോഗം സങ്കീർണം ആകാതിരിക്കാൻ
ആവശ്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍  തുറക്കും.പതിനഞ്ചാം ധനകാര്യ കമ്മീഷൻ നഗരസഭയ്ക്ക് അനുവദിച്ച 45 ലക്ഷം രൂപ ചിലവഴിച്ചാണ് എൻ.സി.ഡി. കെയർ സെന്റര്‍  ആരംഭിക്കുന്നതെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ജീവിതശൈലി രോഗമുള്ളവരിൽ രോഗം സങ്കീർണം ആകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ നിസ്സാരമെന്ന് കരുതുന്ന
ജീവിതശൈലി രോഗങ്ങൾ പിന്നീട് സങ്കീർണ്ണമായി മാറുന്നത് പതിവാണ്. രോഗ നിർണയവും കൃത്യസമയത്തുള്ള ചികിത്സയുടെ കുറവുമാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നത്. ഇത് ഫലപ്രദമായി തടയുകയാണ് സെന്റര്‍ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വൃക്ക തകരാറിലായ വർക്ക് കൃത്യസമയത്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കിയാൽ ഡയാലിസിസ് ലേക്ക് എത്താതിരിക്കാൻ കഴിയും. ഇത്തരം രോഗികൾക്കുള്ള
പരിശോധനയും തുടർ ചികിത്സയും ഇവിടെ ലഭ്യമാകും. ചെറിയ രീതിയിലുള്ള കാഴ്ച കുറവുകൾ അന്ധതയിലേക്ക് നീങ്ങുന്നത് തടയുന്നതിനും കൈകാൽ തരിപ്പ്, സ്പർശനശേഷി നഷ്ടപ്പെട്ടു തുടങ്ങല്‍ എന്നീ രോഗങ്ങൾ പിടിപെട്ടവർക്ക്  ക്രമേണ അവയവം മുറിച്ചുമാറ്റൽ ഒഴിവാക്കാൻ ന്യൂറോപ്പതി വിഭാഗവും ഇതോടനുബന്ധിച്ച് പ്രവർത്തിക്കും.
പെരിഫറൽ ന്യൂറോപ്പതി സമയത്ത് കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.   ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് പൾമനറി ടെസ്റ്റ് നടത്തുന്നതിനും
സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫിസിയോതെറാപ്പിസ്റ്റ്, ഡോക്ടർ തുടങ്ങിയവരുടെ സേവനം
ആഴ്ചയിൽ ആറു ദിവസവും ഉണ്ടാകും. സെന്ററിലേക്ക് ആവശ്യമായ ജീവനക്കാരെ
ദേശീയ ആരോഗ്യ ദൗത്യം(എന്‍.ആര്‍.എച്ച്.എം) നിയമിക്കും. ജൂൺ അവസാനത്തോടെ
ജനറൽ ആശുപത്രിയിലെ പേവാർഡ് കോംപ്ലക്സിനോട് ചേർന്ന് ആവും 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍  പ്രവർത്തനമാരംഭിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ സാർവത്രികമായ ഈ കാലത്ത് ഇത്തരം സെന്ററുകള്‍ ആരോഗ്യ പരിരക്ഷക്ക്
അത്യന്താപേക്ഷിതമാണെന്ന് ചെയർമാൻ പി.പി. എൽദോസ് വ്യക്തമാക്കി.
Back to top button
error: Content is protected !!