വാലരി കൊച്ചാപ്പ് ചേട്ടന്‍ ചരമദിനാചരണവും പ്രതിഭ സംഗമവും.

Muvattupuzhanews.in
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോസ്‌മോ പോളിറ്റന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദീര്‍ഘകാലം കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വലരി കൊച്ചാപ്പ് ചേട്ടന്റെ 37-ാം ചരമദിനാചരണവും പ്രതിഭ സംഗമവും എല്‍ദോ എബ്രാഹം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ലൈബ്രേറിയന്‍മാരെ എല്‍ദോ എബ്രഹാം എം.എല്‍.എ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി ആദരിച്ചു.
ലൈബ്രറി പ്രസിഡന്റ് ഡോ: ജോസ് അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ്. സുജിത് ബേബി , ജോസ് ജേക്കബ്, അഡ്വ: ടാജ് കെ ടോം , അഡ്വ: ജേക്കബ് ജെ വട്ടക്കുഴി, കെ.കെ.ജയേഷ് എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ ഭൂപടത്തില്‍ കല്ലൂര്‍ക്കാടിനെ അടയാളപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച വാലരി കൊച്ചാപ്പ് ചേട്ടന്‍ ഗ്രാമപ്രദേശമായ കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും റോഡുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഗവ: ഗസ്റ്റ് ഹൗസ്, ട്രഷറി, പൊതുമരാമത്ത് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് , എ.ഇ.ഒ. ഓഫീസ്, കിടത്തിച്ചികിത്സയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള മോര്‍ച്ചറി അടക്കമുള്ള ഗവ: ആശുപത്രി, നാല് ഗവ: സ്‌ക്‌ളുകള്‍, മൃഗാശുപത്രി അടക്കം ഒരു താലൂക്ക് ആസ്ഥാനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് കൊച്ചാപ്പ് ചേട്ടന് കഴിഞ്ഞു.
ചിത്രം- കല്ലൂര്‍ക്കാട് കോസ്‌മോ പോളിറ്റന്‍ ലൈബ്രറിയില്‍ നടന്ന വാലരി കൊച്ചാപ്പ് ചേട്ടന്‍ ചരമദിനാചരണവും പ്രതിഭ സംഗമവും എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു………