മാര്‍ അത്തനേഷ്യസ് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു

കോതമംഗലം :കോതമംഗലം മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാമത് മാര്‍ അത്തനേഷ്യസ് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു.എം. എ എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ എ. ജി. ജോര്‍ജ് സ്‌കൂള്‍ ഫ്‌ളാഗ് ഉയര്‍ത്തി. എം.എ ആര്‍ട്‌സ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മുന്‍ മേധാവി ഡോ. മാത്യൂസ് ജേക്കബ് തെളിയിച്ചു നല്‍കിയ ദീപശിഖ, ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്ത് ചാമ്പ്യന്‍മാരായ ആരണ്‍ മനോജ്,സാറ. സോബിന്‍, റിതിക. ടിക്കിന്‍സ്, ഗോപിക.സുനില്‍ എന്നീ വിദ്യാര്‍ത്ഥികളിലൂടെ കൈമാറി ചാമ്പ്യന്‍ഷിപ്പ് വേദിയിലെത്തി ജ്വാല തെളിയിച്ചു. നാല്പതോളം സ്‌കൂളുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ചു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ മാര്‍ച്ച് പാസ്‌ററ് നടത്തി. എം. എ. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിതാ ജോര്‍ജ്, എം. എ കോളേജ് അസോസിയേഷന്‍ ട്രഷറര്‍ ജോര്‍ജ്. കെ. പീറ്റര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. എം. ഐസക് മാലിയില്‍ , ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ കെ. കെ. ദാനി, സി. വി. തോമസ്, വര്ഗീസ് ജോര്‍ജ് പള്ളിക്കര, റോയ് പുക്കുന്നേല്‍, സുനു.എ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!