കുമാരനാശാന് സ്മൃതി സായാഹ്നം സംഘടിപ്പിച്ച് അരിക്കുഴ ഉദയ വൈഎംഎ ലൈബ്രറി
വാഴക്കുളം: കുമാരനാശാന്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് അരിക്കുഴ ഉദയ വൈഎംഎ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കുമാരനാശാന് സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. രഞ്ജിത് ജോര്‍ജ് പാലക്കാട്ട് വിഷയാവതരണം നടത്തി. മണക്കാട് പഞ്ചായത്തംഗം ദാമോദരന്‍ നമ്പൂതിരി, ടി.കെ ശശിധരന്,കെ.എസ് തങ്കപ്പന്, ഷിബു രവീന്ദ്രന്, എന്‍.ജെ മാത്യു, പാപ്പിക്കുട്ടിയമ്മ,ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്, സെക്രട്ടറി എം.കെ അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.